സൂപ്പർ കപ്പിലേക്കില്ലെന്നു പറഞ്ഞ് ഈസ്റ്റ് ബംഗാൾ

കൊൽക്കത്തയിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പിൽ കളിക്കില്ല. ഐ ലീഗ് ടീമുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈസ്റ്റ് ബംഗാൾ ഈ തീരുമാനം എടുത്തത്. ക്ലബ്ബിലെ ഒഫീഷ്യലുകളുടെ തീരുമാനത്തിന് വിപരീതമായാണ് ക്വേസ് ഈസ്റ്റ് ബംഗാൾ ഡയറക്ടർമാർ തീരുമാനം എടുത്തത്.

പ്രീ ക്വാർട്ടർ യോഗ്യത നേടിയ ഈസ്റ്റ് ബംഗാളിന്റ എതിരാളികൾ ഡൽഹി ഡൈനാമോസ് ആയിരുന്നു. ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ എ ഐ എഫ് എഫ് ശ്രമം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് സൂപ്പർ കപ്പിൽ പങ്കെടുക്കാതെ ഐ ലീഗ് ക്ലബുകൾ പ്രതിഷേധിക്കുന്നത്.

പ്രതിഷേധത്തെ തുടർന്ന് വിട്ടു നിന്ന സൂപ്പർ കപ്പ് പ്ലേ ഓഫ് മത്സരങ്ങൾ വീണ്ടും കളിക്കണമെന്നായിരുന്നു ഐ ലീഗ് ക്ലബ്ബുകളുടെ ആവിശ്യം. ഇത് എഐഎഫ്എഫ് നിരസിച്ചു. ഇതേ തുടർന്ന് പല ഐ ലീഗ് ടീമുകളും സൂപ്പർ കപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here