
ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയെ സമനിലയിൽ തളച്ച് ഡെൽഹി ഡൈനാമോസ്. ഒരു ഗോൾ പോലും അടിക്കാൻ ഡെൽഹി ഗോവയെ അനുവദിച്ചില്ല. ഗോൾ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച് കൂട്ടിയത് ഗോവയാണ്. ഇന്ന് ജയിച്ചിരുന്നെങ്കിൽ ഗോവയ്ക്ക് രണ്ടാം സ്ഥാനത്ത് എത്താനുള്ള സുവർണ്ണാവസരമായിരുന്നു.
-Advertisement-