
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് മരണമാസ്സ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായകമായ ആദ്യ സെമി ഫൈനൽ മത്സരം ആവേശോജ്വലം. ആദ്യ സെമിയിൽ ഹൈലാൻഡേഴ്സ് തകർത്തെറിഞ്ഞത് ബെംഗളൂരു എഫ്സിയെയാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജയം. ഒരു ഇഞ്ച്വറി ടൈം ഗോളാണ് ബെംഗളൂരുവിന്റെ തലവരമാറ്റിയത്.
ഇരുപതാം മിനുട്ടിൽ കന്നി ഐ എസ് എൽ ഗോളടിച്ച് റെഡീം തിളങ് നോർത്ത് ഈസ്റ്റിനു ലീഡ് നൽകി. രണ്ടാം പകുതിയിലാണ് സുനിൽ ഛേത്രിയിലൂടെ ബെംഗളൂരു തിരിച്ചടിച്ചത്. ഓഗ്ബച്ചേ പരിക്കേറ്റ പുറത്ത് പോയെങ്കിലും നോർത്ത് ഈസ്റ്റ് ആവേശം ചോർന്നില്ല. അർഹിക്കുന്ന പെനാൽറ്റി അവരെ ഇഞ്ചുറി ടൈമിൽ തേടിയെത്തി. ഒരു പിഴവും ഇല്ലാതെ മസിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ബെംഗളൂരുവിനെതിരായ ആദ്യ ജയം നോർത്ത് ഈസ്റ്റിനു സമ്മാനിച്ചു.
-Advertisement-