
സൈബർ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ച് ഐ.എസ്.എൽ താരങ്ങൾ. ഇന്ത്യൻ ഫുട്ബാളിന്റെ പൂർണ പിന്തുണ സൈബർ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ച താരങ്ങൾക്കുണ്ട്. Abusing is Not Criticising എന്ന വാക്കുകളുമായാണ് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ഒരുമിച്ചത്.
സികെ വിനീതിനെതിരായ സൈബർ ആക്രമണത്തിന് പിന്നാലെയാണ് താരങ്ങൾ പ്രതികരണവുമായി എത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ താരങ്ങൾ മാത്രമല്ല. ഫുട്ബോൾ നിരീക്ഷകരും ഒപ്പം ആരാധകരിൽ ഭൂരിഭാഗവും ഈ വിഷയത്തിൽ താരങ്ങൾക്ക് ഒപ്പമാണ്.
വെറ്ററൻ മലയാളി താരങ്ങളും പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്, സെന്റർ ബാക്കായ അനസ് എടത്തൊടിക, ഇയാൻ ഹ്യൂം, എന്നിവർ പരസ്യമായി ഈ മൂവ്മെന്റിന് പിന്തുണയുമായി വന്നു കഴിഞ്ഞു.
-Advertisement-