
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ ഫൈനലിന് മുംബൈ വേദിയാകും. മുംബൈ സിറ്റി എഫ്സിയുടെ തട്ടകത്തിൽ മാർച്ച് പതിനേഴിനാണ് ഫൈനൽ നടക്കുക. ഇതാദ്യമായല്ല ഫൈനലിന് മുംബൈ വേദിയാകുന്നത്. ആദ്യ സീസൺ ഫൈനലും മുംബൈയിൽ വെച്ചായിരുന്നു.
ബെംഗളൂരു എഫ് സി, എഫ് സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി, മുംബൈ സിറ്റി എഫ് സി എന്നി ടീമുകളാണ് ഇപ്പോൾ പ്ലേ ഓഫ് യോഗ്യത നേടിയിരിക്കുന്നത്. ഈ ടീമുകൾ സെമിഫൈനലിൽ രണ്ടു പാദങ്ങളിലായി മാര്‍ച്ച് 7 നും 9 നും 11 നും, 12 നും ഏറ്റുമുട്ടും. ഐ എസ് എല്ലിലെ കുഞ്ഞൻ സ്റ്റേഡിയത്തിൽ ഫൈനൽ വെച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ആകെ ഒമ്പതിനായിരം പേരെ മാത്രമേ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാനാകു.
-Advertisement-