നോർത്ത് ഈസ്റ്റ് പ്ലേ ഓഫിൽ, ജെംഷെഡ്പൂരിനെ ഒടിവെച്ചിട്ട് ചെന്നൈയിൻ എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ – ജെംഷെഡ്പൂർ മത്സരം സമനിലയിൽ. ഇരു ടീമുകളും ഗോളൊന്നുമടിക്കാതെ പോയന്റ് പങ്കിട്ട് പിരിഞ്ഞു. ഈ സമനില ജെംഷെഡ്പൂരിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങൾ തകർത്തു. 17 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്നത്തെ മത്സരത്തിൽ ശരിക്കും ജയം അർഹിക്കുന്നത് ചെന്നൈയിൻ എഫ്‌സിയാണ്.

പക്ഷെ ഗോളടിക്കാൻ മാത്രം അവർക്കായില്ല. കാളി അവസാനിക്കാനാകുമ്പോൾ മൈക്കല്‍ സൂസൈരാജ് ഗോള്‍വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് അനുവദിച്ചതിനാൽ ആ പ്രതീക്ഷയും അങ്ങനെ അവസാനിച്ചു. ബെംഗളൂരു, എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി എന്നിവർക്ക് പിന്നാലെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡും പ്ലേ ഓഫിൽ കയറുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here