
ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷെദ്പൂർ എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി എഫ്സിയെ ജംഷെദ്്പൂർ പരാജയപ്പെടുത്തിയത്. മെമോയാണ് ജംഷെദ്പൂരിന്റെ വിജയ ഗോൾ നേടിയത്.
ഇന്നത്തെ ജയത്തോടു കൂടി പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിർത്താൻ ജംഷെദ്പൂരിന് സാധിച്ചു. മത്സരം അവസാനിക്കുമ്പോൾ പതിനഞ്ചു മത്സരങ്ങളില്‍ നിന്നുമായി ജംഷെദ്പൂരിന് 23 പോയിന്റായി. നാലാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 24 പോയിന്റാണുള്ളത്.
-Advertisement-