
ജെംഷെഡ്പൂരിന്റെ ഫുട്ബോൾ ഇതിഹാസം ടിം കാഹിൽ വിരമിച്ചു. ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച ഗോൾ സ്കോററായ ടിം കാഹിൽ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിച്ചിരുന്നു. അതിനു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ജെംഷെഡ്പൂരിനു വേണ്ടി കളിച്ചിരുന്നു.
ഒരു ആസ്ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്ലബ്ബ് ഫുട്ബാളിൽ നിന്നും വിരമിക്കുന്ന തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, അമേരിക്ക എന്നി രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി 39 കാരനായ ടിം കാഹിൽ കളിച്ചിട്ടുണ്ട്. ഇനി പരിശീലകനാവാനാണ് താരത്തിന്റെ തീരുമാനം.
-Advertisement-