മുംബൈയെ തകർത്ത് മരണമാസായി എഫ്‌സി ഗോവ

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈയെ തകർത്ത് മരണമാസായി എഫ്‌സി ഗോവ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈയെ ഗോവ തകർത്തത്. എഡി ബേഡിയയും കൊറയുമാണ് ഗോവയ്ക്ക് വേണ്ടി ഗോളടിച്ചത്. ഇന്നത്തെ പരാജയം ബെംഗളൂരുവിന് കടിഞ്ഞാണിടാനുള്ള മുംബൈ സിറ്റിയുടെ മോഹങ്ങൾക്കാണ് തിരിച്ചടിയായത്.

ഈ ജയത്തൊടേ ഗോവ 24 പോയന്റുമായി ലീഗിൽ മൂന്നാമതായി. 27 പോയന്റുള്ള മുംബൈ ആണിപ്പോൾ രണ്ടാമത്. ലീഗ് ടോപ്പേഴ്‌സ് ആയ ബെംഗളൂരുവിന് മുപ്പത് പോയന്റാണ്. ഇനി ബെംഗളൂരുവിനെ പിടിക്കാൻ മുംബൈ പാട് പെടും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here