
ഐഎസ്എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി ഗോവയെ നേരിടും. ഗോവയിൽ വെച്ചാണ് ചെന്നൈയിന്റെ അവസാന മത്സരം നടക്കുക. ഇന്ന് ജയിച്ചാൽ ജിവയ്ക്ക് ലീഗിലെ രണ്ടാം സ്ഥാനക്കാരാവാം. ചെന്നൈ -ഗോവ പോരാട്ടത്തിന്റെ ചരിത്രമെടുത്താൽ അഞ്ച് മത്സരങ്ങളിൽ ഗോവയും ആറ് മത്സരങ്ങളിൽ ചെന്നൈയില് ജയിച്ചിട്ടുണ്ട്.
എന്നാൽ ഇ സീസണിൽ കളി മാറും. അപാര ഫോമിലുള്ള ഗോവയ്ക്ക് ഗോൾ മഴ പെയ്യിച്ചാണ് ശീലം. ഈ സീസണിൽ ആകെ രണ്ടു ജയം മാത്രമേ സികെ വിനീതിന്റെ ചെന്നൈയിൻ നേടിയിട്ടുള്ളു. ചെന്നൈയിനെതിരെ ഉയർന്ന മാർജിനിൽ ഒരു ജയം നേടി സെമിയിലെത്തി ടീമുകൾക്ക് ഒരു മുന്നറിയിപ്പ് നൽകാനായിരിക്കും ഗോവയുടെ ശ്രമം. ഇന്ത്യൻ സമയം 7.30pm ആണ് മത്സരം ആരംഭിക്കുക.
-Advertisement-