ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ്- മുംബൈ പോരാട്ടം

ഐ.എസ്.എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്- മുംബൈ സിറ്റി എഫ്സി പോരാട്ടം നടക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ  ജയം മുംബൈക്കൊപ്പമായിരുന്നു. തുടർച്ചയായ ഒൻപത് മത്സരങ്ങൾ ജയിച്ച് മികച്ച ഫോമിൽ കുതിച്ചിരുന്ന മുംബൈക്ക് പിന്നീടതാവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

ജെംഷദ്പൂരിനോടും ഗോവയോടും പരാജയപ്പെട്ടു. ചരിത്രത്തിൽ ആദ്യത്തെ പ്ലേ ഓഫിന് ഇറങ്ങാൻ ആണ് നോർത്ത് ഈസ്റ്റിന്റെ ശ്രമം. നോർത്ത് ഈസ്റ്റ് കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒന്നിൽ മാത്രമേ ജയിക്കാൻ കഴിഞിട്ടുള്ളു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here