
ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ പ്ലേ ഓഫിൽ. എടികെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മുംബൈ പ്ലേ ഓഫിൽ കടന്നത്. ബെംഗളൂരു, ഗോവ എന്നിവർക്ക് പിന്നാലെയാണ് മുംബൈയുടെ മാസ്സ് എൻട്രി. സൊഗോവിന്റെ ഹാർട്ടിക്കാണ് മുംബൈയെ സഹായിച്ചത്.
ആന്ദ്രെ ബീകെയാണ് എടികെയുടെ ആശ്വാസ ഗോൾ നേടിയത്. വിജയത്തോടെ മുപ്പത് പോയന്റ് നേടാൻ മുംബൈക്കായി. കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ പരാജയം മറികടക്കാൻ ഈ വമ്പൻ വിജയത്തിലൂടെ മുംബൈക് കഴിഞ്ഞു. പ്ലേ ഓഫിനായി നേരിയ പ്രതീക്ഷ വെച്ച് പുലർത്തിയ എ ടികെയുടെ പ്രതീക്ഷകൾ ഇന്നവസാനിച്ചു.
-Advertisement-