ഐഎസ്എൽ സെമി ഫൈനൽ പോരാട്ടങ്ങൾ അറിയാം

ഐഎസ്എൽ സെമി ഫൈനൽ പോരാട്ടങ്ങൾ അറിയാം. ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില വഴങ്ങിയതോടെ ഫിക്സ്ചറുകൾക്ക് തീരുമാനമായി. നിലവിൽ ബെംഗളൂരു ഒന്നാമതും ഗോവ രണ്ടാമതുമാണ്. മുംബൈ , നോർത്ത് ഈസ്റ്റ് എന്നിവർ യഥാക്രമം മൂന്നും നാലുമസ്ഥാനത്താണ്.

ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ് സി നാലാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെയും, രണ്ടാമത് ഫിനിഷ് ചെയ്ത ഗോവ മൂന്നാം സ്ഥാനത്ത് ഉള്ള മുംബൈ സിറ്റിയെയും ഐഎസ്എൽ സെമി ഫൈനലിൽ ഏറ്റുമുട്ടും.

ഈ ടീമുകൾ സെമിഫൈനലിൽ രണ്ടു പാദങ്ങളിലായി മാര്‍ച്ച്‌ 7 നും 9 നും 11 നും, 12 നും ഏറ്റുമുട്ടും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ ഫൈനലിന് മുംബൈ വേദിയാകും. മുംബൈ സിറ്റി എഫ്സിയുടെ തട്ടകത്തിൽ മാർച്ച് പതിനേഴിനാണ്‌ ഫൈനൽ നടക്കുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here