ഫൈവ് സ്റ്റാർ ജെംഷെഡ്പൂർ!!!, ടാറ്റ കോംപ്ലക്സ് വഴിയോടി ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിൽ ജെംഷെഡ്പൂർ എഫ്‌സിക്ക് വമ്പൻ ജയം. ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ബെംഗളൂരു എഫ്‌സിയെ കണ്ടം വഴി ഓടിച്ച് ജെംഷെഡ്പൂർ. ബെംഗളുരു എഫ് സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ജെംഷെഡ്പൂർ എഫ്‌സി തകർത്തത്. റിനോ ആന്റോയുടെ കീഴിൽ രണ്ടാം നിര ടീമിനെ ഇറക്കിയ ബെംഗളൂരു പണി ചോദിച്ച് വാങ്ങുകയായിരുന്നു.

ജെംഷെഡ്പൂർ ആരാധകർക്ക് ഇത് ആഹ്ലാദ നിമിഷം. പാബ്ലോ മൊര്‍ഗാഡോ ഇരട്ട ഗോളുകളും അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, മൈക്കല്‍ സൂസൈരാജ്, കാര്‍ലോസ് കാല്‍വോ എന്നിവരും ജെംഷെഡ്പൂരിനായി ഗോളടിച്ചു. ബെംഗളൂരുവിലെ ഒറ്റ ഗോൾ നേടിയത് സെംബോയ് ഹോക്കിപ്പാണ്. 27 പോയന്റ് നേടി ലീഗിലെ ടേബിൾ ടോപ്പേഴ്‌സിനെ അട്ടിമറിച്ച് അഞ്ചാം സ്ഥാനത്താണ് ജെംഷെഡ്പൂർ എഫ്‌സി മരണമാസായി സീസൺ അവസാനിപ്പിച്ചത്. ഇനി കളി അങ്ങ് സൂപ്പർ കപ്പിൽ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here