
സിരീ എ ചാമ്പ്യന്മാരായി യുവന്റസ്. ഒൻപതാം വട്ടവും ഇറ്റലി കീഴടക്കിക്കൊണ്ടാണ് യുവന്റസ് തങ്ങടുടെ വിജയക്കുതിപ്പ് തുടരുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോക്ക് ഇത് രണ്ടാം കിരീടമാണ്. സാമ്പ്ഡോറിയക്ക് എതിരായ വിജയത്തോടെയാണ് യുവന്റസ് ലീഗ് കിരീടം ഉറപ്പിച്ചത്.
എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു യുവന്റസിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബെർണാഡെസ്കിയുമാണ് ഗോളടിച്ചത്. ഇത് യുവന്റസിന്റെ 36ആം കിരീടമാണ്. ഇറ്റലിയിൽ ഏറ്റവുമധികം തവണ ലീഗുയർത്തിയതും യുവന്റസ് തന്നെ. ഇറ്റലിയിൽ യുവന്റസിന്റെ സർവ്വാധിപത്യം ഊട്ടിഉറപ്പിക്കുന്നതായിരുന്നു ഈ ജയം.
-Advertisement-