അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്കോ ?

അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്കെന്ന് സൂചന. മലയാളികളുടെ സ്വന്തം അനസ് പുറത്ത് പോകുന്നത് മഞ്ഞപ്പടയ്ക്ക് ചിന്തിക്കാൻ പോലുമാകുന്ന കാര്യമല്ല. എന്നാൽ ക്ലബ് താരത്തെ വിൽക്കാൻ പോവുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

പൂനെ സിറ്റിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ മുൻ നിരയിലുണ്ട്. ജംഷെഡ്പൂർ എഫ്സിയിൽ നിന്നുമാണ് ഈ സീസണിന് മുൻപ് ആരാധകരുടെ ആവശ്യപ്രകാരം ബ്ലാസ്റ്റേഴ്‌സ് അനസിനെ കേരളത്തിലെ എത്തിച്ചത്.

അനസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കൊച്ചിയിൽ മലയാളികൾക്ക് മുന്നിൽ കളിക്കുക എന്നത്. താരത്തിന് ക്ലബ് വിടാൻ താത്പര്യമില്ലെങ്കിലും മാനേജ്‌മെന്റിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ഏഷ്യാകപ്പിനായി ഇന്ത്യൻ ദേശീയ ടീമിനോടൊപ്പമാണ് ഇപ്പോൾ അനസ് എടത്തൊടിക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here