
പരാജയ ഭാരവുമായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ എതിരാളികൾ നോർത്ത്ഈസ്റ്റ് യുണൈറ്റഡാണ്. വിജയത്തിൽ കുറഞ്ഞ ഒന്നും കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഡേവിഡ് ജെയിംസും പ്രതീക്ഷിക്കുന്നില്ല. പ്ലേ ഓഫ് എത്തിച്ചേരണമെങ്കിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സിന് എത്തിയെ പറ്റൂ.
മലയാളി താരങ്ങളായ സികെ വിനീതും സഹലും ആദ്യ ഇലവനിൽ എത്തുമെന്നത് ഉറപ്പാണ്. ഡേവിഡ് ജെയിംസിനെ പോലെ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിൽ പഴികേൾക്കുന്ന മറ്റൊരാളാണ് സികെ വിനീത്. വിനീതിന് ബ്ലാസ്‌റ്റേഴ്‌സിനെ ജയത്തിലേക്ക് നയിക്കേണ്ടത് അനിവാര്യമാണ്.
പ്രതിരോധം കാക്കാൻ അനസ് എടത്തൊടികയെ ജെയിംസ് കളിപ്പിക്കേണ്ടി വരും. താരത്തിന്റെ സേവനം ബ്ലാസ്റ്റേഴ്‌സ് ഉപയോഗിക്കാത്തതിൽ മലയാളി ഫുട്ബോൾ ആരാധകർ അമര്ഷത്തിലാണ്. ധീരജിനു പകരം നവീൻ കുമാർ ആയിരിക്കും കേരളത്തിന്റെ വല കാക്കുക എന്നത് ഏകദേശമുറപ്പാണ്.
-Advertisement-