ആരാധകർ ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാൻ വരുന്നതും വരാത്തതും അവരുടെ ഇഷ്ടം – ഡേവിഡ് ജെയിംസ്

ആരാധകർ ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാൻ വരുന്നതും വരാത്തതും അവരുടെ ഇഷ്ടമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഹോം മത്സരം ബഹിഷ്കരിക്കാനുള്ള ആരാധകരുടെ തീരുമാനത്തെ കുറിച്ച് തനിക്ക് അറിവില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു‌.

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ച് സ്റ്റേഡിയം കാലിയാക്കി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. നാളെ ജംഷദ്പൂരിനെതിരായ കൊച്ചിയിൽ നടക്കുന്ന മത്സരത്തിലാകും ഈ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധിക്കാൻ ആരാധകർ തീരുമാനിച്ചു എങ്കിൽ അത് അവരുടെ ഇഷ്ടമാണെന്നും അവർക്ക് അതിനുള്ള അവകാശം ഉണ്ട് എന്നും ജെയിംസ് പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here