
കുറച്ചുദിവസങ്ങളായി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ക്ലബ്ബിനെതിരെ കുറെ ആരോപണങ്ങൾ പ്രമുഖ ടീമിന്റെ ഫാൻസ് പറയുന്നതായി ശ്രദ്ധയിൽപെട്ടു. മഞ്ഞപ്പടക്ക് മാനേജ്മെൻറ് എന്തൊക്കെയോ ആനുകൂല്യങ്ങൾ തരുന്നുണ്ടെന്നും, അതും വാങ്ങി ഇരിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത ഫാൻസ് ആണെന്നും കാണാൻ ഇടയായി. ഈ സംഘടനയിൽ ഉള്ള ഓരോ സാധാരണ മെമ്പേഴ്സിന്റെയും സംഭാവനകൾ കൊണ്ടാണ് ഈ കാര്യങ്ങൾ ചെയ്യുന്നത് എന്ന കാര്യം ആദ്യം തന്നെ ഓർമിപ്പിച്ചു കൊള്ളട്ടെ.
ആദ്യത്തെ ആരോപണം ടിക്കറ്റിന്റെ കാര്യത്തിലായിരുന്നു ഈ പറയുന്നത് തെളിയിച്ചാൽ അന്ന് ഞങ്ങൾ മഞ്ഞപ്പട ഫാൻ ക്ലബ് നിർത്താൻ തയ്യാറാണ്.
രണ്ടാമത്തെ ആരോപണം മാനേജ്മെന്റിന്റെ കയ്യിൽ നിന്ന് കാശ് മേടിക്കുന്നു എന്നതാണ്. നിങ്ങൾക്ക് വേണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് നേരിട്ടോ, സോഷ്യൽ മീഡിയ വഴിയോ ചോദിക്കാം. നിങ്ങൾ മഞ്ഞപ്പടക്ക് എത്ര രൂപ ഇത്രനാളായിട്ടും കൊടുത്തു എന്നത്.നമ്മുടെ ഓരോ മെമ്പറും കഷ്ടപ്പെട്ട് അധ്വാനിച്ച ക്യാഷ് ആണ് അവിടെ കാണുന്ന ഓരോ ബാനറും ഫ്ലാഗും മെഗാ ഫോണുമെല്ലാം.
പിന്നെ മൂന്നാമത്തെ കാര്യം മാനേജ്മെന്റിനെ ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നു എന്നാണ് നിങ്ങൾ പറയുന്നത്. രണ്ടാമത്തെ സീസണൽ മാനേജ്മെന്റിനെതിരെപ്രൊട്ടസ്റ്റ് നടത്തിയ ഫാൻ ക്ലബ് ആണ് മഞ്ഞപ്പട. അതുകൊണ്ട് മഞ്ഞപ്പട മാനേജ്മെന്റിന്റെ PR ആക്ടിവിറ്റി ചെയ്യുന്നു എന്ന് പറയുന്നത് തികച്ചും അടിസ്ഥാനരഹിതമാണ്. കുറേ ദിവസങ്ങളായി പല പ്രമുഖ ഗ്രൂപ്പുകളിലും മഞ്ഞപ്പടക്കെതിരെ വ്യാപകമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.ഈ കുറിപ്പ് എഴുതുന്നത് ആ പ്രമുഖൻമാർക്കുള്ള മറുപടിയായിട്ടാണ്. മഞ്ഞപ്പട ഫാൻ ക്ലബ് നമ്മളോരോരുത്തരും കഷ്ടപ്പെട്ട് അധ്വാനിച്ചു ആണ് ഇത്രയും വലുതാക്കിയത്. അതുകൊണ്ട് ഇത് തകർക്കാൻ ശ്രമിക്കുന്നവരെ നമ്മൾ ഓരോരുത്തരും ചെറുത്തു തോൽപ്പിക്കണം. ഇവിടെ മോശം റഫറിക്ക് എതിരെയും മഞ്ഞപ്പട എന്ന ഫാൻ ക്ലബ് ആയിരുന്നു മുന്നിലുണ്ടായിരുന്നത്. ഓരോ ബ്ലാസ്റ്റേഴ്സ് ഫാന്സിന്റെയും വികാരം ഞങ്ങൾ മനസ്സിലാക്കി ആണ് ഞങ്ങൾ ഇതു വരെ പ്രവർത്തിച്ചിട്ടുള്ളത് അതുകൊണ്ട് തീർച്ചയായും നിങ്ങളുടെ സ്വരമായി ഞങ്ങളുണ്ടാവും. മാനേജ്മെന്റിന്റെ ഇതു വരെ ഉള്ള പ്രകടനത്തിലെ അതൃപ്തി നമ്മൾ രേഖപ്പെടുത്തിയിട്ടുണ്ട്. മുൻപത്തെ പോലെ തന്നെ ഇനിയും അങ്ങോട്ട് മഞ്ഞപ്പട പരിപാടികൾ എന്തൊക്കെയാണ് എന്ന് ഈ പേജ് വഴിയും മഞ്ഞപ്പട ഗ്രൂപ്പുകൾ ഗ്രൂപ്പുകൾ വഴിയും നിങ്ങളെ അറിയിക്കുന്നതാണ്.
Note :-ഇനിയും ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതോ, മഞ്ഞപ്പടക്കേതിരെ കുത്സിത പ്രവർത്തനം നടത്തുകയോ ചെയ്യുന്നവർക്കെതിരെ , സൈബർ ആക്ട് പ്രകാരവും , അല്ലാതെയും സാധ്യമായ എല്ലാ നിയമ നടപടിക്കും മുതിരുന്നതാണ്
എല്ലാ സുഹൃത്തുക്കളും ആരാധകരും മെംബെഴ്സും സഹകരിക്കണം എന്ന കാര്യം മാത്രം ആവശ്യപ്പെട്ടുകൊണ്ടു.