കണ്ണിൽ പൊടിയിടാനോ ഇവർ,കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങൾ പരാജയം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങൾ ഈ സീസണിൽ ഭൂലോക തോൽവികളായിരുന്നു. ഇവരെ കൊണ്ട് വരുന്നത് ആരാധകരുടെ കണ്ണിൽ പൊടിയിടാനോ എന്ന സംശയത്തിന് ഇപ്പോൾ ശക്തി കൂടുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളും ബാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ വിദേശ താരങ്ങളും നല്ല വ്യത്യാസമുണ്ട്. ചില വിദേശ താരങ്ങളുടെ മുൻ പരിചയം നോക്കാം.
കോറോ (മുൻ എസ്പാന്യോൾ താരം ),മിക്കു (മുൻ വലൻസിയ താരം )അൽഫാറോ (മുൻ ലാസിയോ താരം ),ഓഗ്‌ബച്ചേ (മുൻ psg താരം ),കാലു ഉച്ചേ (മുൻ എസ്പാന്യോൾ താരം)

ഇവരുടെ നിലവാരം പരമാവധി സെർബിയൻ സ്ലോവേനിയന് ലീഗുകളിൽ മാത്രം കളിച്ചിട്ടുള്ള പോപ്ലാന്റിക്നും സ്റ്റോജെനോവിക്കിനും ഇല്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ല. പാർത്ഥലു (മെൽബോൻ സിറ്റി ),ലാൻസറൊട്ടേ (എസ്പാന്യോൾ ),സാന്റോസ് (psg ),മർക്കസ് ടെബാർ (ഗിറോനാ ),ഡിമാസ് & എടു ബെഡിയ(ബാർസിലോണ b ),പാലൻകാ (റിയൽ മാഡ്രിഡ്‌ ),കാർമോണാ (ac മിലാൻ ),ബസ്‌റ്റോസ് ( ബ്രാഗ ),പൌലോ മച്ചാഡോ ( fc പോർട്ടോ ),കാർലോസ് പേന (ഗെറ്റാഫെ )

ഇവരുടെ നിലവാരം കെനിയയിലെയും ഉഗാണ്ടയിലെയും ആരുമറിയാത്ത ലീഗുകളിൽ കളിച്ച പെക്‌സോൺ, കിസീറ്റോ പോലുള്ള താരങ്ങൾക്കും ഇല്ല. മുകളിൽ പറഞ്ഞവരിൽ അൽഫാറോ, ഉച്ചേ, ലാൻസ പോലുള്ളവർ ഈ സീസൺ ഫോമൗട്ട്ടാണെങ്കിലും അവർക്ക് ചെയ്യാൻ പറ്റുന്നത് മുൻ സീസണുകളിൽ കണ്ടതാണ്. സ്റ്റേഡിയത്തിലെ ഫാൻ പവറും ഫാൻസിന്റെ എണ്ണവും പറഞ്ഞ് ആരാധകരുടെ കയ്യിൽ നിന്നും കാശ് വാങ്ങി വഞ്ചിക്കുന്ന മാനേജ്‍മെന്റ് ഇക്കാര്യത്തിൽ ആത്മാർത്ഥത കാണിച്ചിരുന്നു എങ്കിൽ ബ്ലാസ്റ്റേഴ്‌സ് ടീം പണ്ടേ പച്ച പിടിച്ചേനെ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here