കേരള ബ്ലാസ്റ്റേഴസിനെ നയിക്കുക തങ്ബോയ് സിംഗ്ടോയോ ?

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനു ശേഷം മഞ്ഞപ്പടയുടെ ആരാധകൾ കാത്തിരിക്കുന്നത് ആരാവും പുതിയ കോച്ചായിവരും എന്നാണ്. എന്നാൽ ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ തങ്ബോയ് സിംഗ്ടോ തന്നെയായിരിക്കും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുക.

മുൻ ഷില്ലോങ്ങ് ലജോങ്ങ് പരിശീലകനായ സിംഗ്ടോ ഇന്ത്യൻ പരിശീലകരിൽ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കിയ ആളാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒന്നും നഷ്ടപ്പെടാനില്ല. സിംഗ്ടോയെ വെച്ചൊരു പരീക്ഷണത്തിന് മുതിർന്നാലും ബ്ലാസ്റ്റേഴ്സിനെ കുറ്റം പറയാനാവില്ല. പ്രത്യേകിച്ച് പുതിയ പരിശീകൻ വന്ന് ടീം സെറ്റാക്കിയെടുക്കാൻ സമയം ഒട്ടും ഇല്ലാത്തതിനാൽ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here