
കേരള ബ്ലാസ്റ്റേഴ്സിനാവശ്യം ഒരു മാറ്റമായിരുന്നെന്ന് മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോസു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഡേവിഡ് ജെയിംസിനെ പുറത്താക്കിയ പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. ഈ നീക്കം നടത്തിയത് നന്നായെന്നും ആരാധകർക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് വീണ്ടും ജയിച്ച് തുടങ്ങട്ടേയെന്നും ഹോസു ആശംസിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ഹോസു. താരത്തിന്റെ തിരികെവരവിനായി ആരാധകർ മുറവിളി കൂട്ടിയിരുന്നു.
-Advertisement-