
കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ പൂനെയിൽ ഫലിക്കുമെന്ന ആത്മ വിശ്വാസവുമായി ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ സ്ട്രൈക്കർ സ്റ്റൊഹാനോവിച്. പൂനെ സിറ്റിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നത് ഉറപ്പാണ്. അപകടകാരികളായ താരങ്ങളുള്ള സ്ക്വാഡാണെകിലും ഇപ്പോൾ പൂനെ മോശം ഘട്ടത്തിലൂടെയാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച ഫോമിലുള്ള സ്റ്റൊഹാനോവിച് കഴിഞ്ഞ മത്സരത്തിൽ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയിരുന്നു എങ്കിലും മികച്ചൊരു ഫിനിഷിലൂടെ അതിനുള്ള പ്രായശ്ചിത്തം ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് പൂനെയിൽ വിജയക്കൊടി പാറിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധക ലക്ഷങ്ങൾ.
-Advertisement-