കേരള ബ്ലാസ്റ്റേഴ്സ് പേജിൽ ആരാധകരുടെ പൊങ്കാല, കാരണമറിയാം

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും മോശം പ്രതിസന്ധിയിലൂടാണ് കടന്ന് പോകുന്നത്. മോശം പ്രകടനം ആരാധകരെക്കൊണ്ട് എംറ്റി സ്റ്റേഡിയം ചാലഞ്ച് വരെ ചെയ്യിപ്പിച്ചു. മഞ്ഞക്കടലായിരുന്ന കൊച്ചിയിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ എത്തിയത് വെറു എട്ടായിരം പേർ.

അവസാനം കോച്ച് ഡിജെയുടെ പണിപോയെങ്കിലും ആരാധകരുടെ കലി അടങ്ങീട്ടില്ല. ക്രിസ്തുമസ് പ്രമാണിച്ച് കവർ ഫോട്ടോ മാറ്റിയ ബ്ലാസ്റ്റേഴ്സ് പേജിലാണിപ്പോൾ ആരാധകരുടെ പൊങ്കാല നടക്കുന്നത്. ക്രിസ്ത്മസ് പാപ്പയുടെ തൊപ്പി വെച്ച കവർ ഫോട്ടോ കണ്ട് “തോറ്റ് തൊപ്പിയിട്ടോ” എന്നൊരു കമന്റ് ആദ്യം വന്നു. പിന്നാലെ “തോറ്റ ടീം വലിയ തൊപ്പിവെച്ചോ ആളെ മനസിലാകില്ല” എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here