
കേരള ബ്ലാസ്റ്റേഴ്സിൽ മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നു. മറ്റൊരു ഇന്ത്യൻ യുവതാരം കൂടെ ബ്ലാസ്റ്റേഴ്സിലെത്തും. ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിന്റെ താരം നോംഗ്ഡാമ്പ നോറത്തിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്നത്.
ഷില്ലോങ്ങ് ലജോങ്ങിനെതിരെ ഒരു വണ്ടർ ഗോൾ നേടിയാണ് താരം ഇന്ത്യൻ ഫുട്ബോളിൽ വരവറിയിച്ചത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിന് വേണ്ടിയായിരുന്നു. പതിനെട്ട്കാരനായ യുവതാരം മൂന്ന് വർഷത്തെ കരാറിലായിരിക്കും ബ്ലാസ്റ്റേഴ്സിൽ എത്തുക. 10 ലക്ഷം രൂപയാണ് ട്രാൻസ്ഫർ തുകയെന്നറിയുന്നു.
-Advertisement-