
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വരുമെന്ന് ഗോകുലം പരിശീലകൻ ബിനോ ജോർജ്ജ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ അവസ്ഥ സങ്കടകരമാണ്. ഒരു കോച്ചും ഒരു താരവും ആഗ്രഹിക്കുന്നതല്ല പരാജയങ്ങൾ. പക്ഷെ ഫുട്ബോൾ ആണ് എല്ലാവരുടെ ജീവിതം. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും. ഡേവിഡ് ജെയിംസിന് തിരികെ ബ്ലാസ്റ്റേഴ്സിനെ മികവിൽ എത്തിക്കാനുള്ള കഴിവ് ഉണ്ടെന്നും ബിനോ ജോർജ്ജ് പറഞ്ഞു.
എഫ്‌സി ഗോവയോട് ദയനീയമായ പരാജയമേറ്റുവാങ്ങിയതോടു കൂടിയാണ് ബ്ലാസ്റ്റേഴ്സിനെതിരെ വിമർശനവുമായി ആരാധകർ വരെ തിരിച്ചെത്തിയത്. കായിക ലോകത്തിന്റെ പല കോണുകളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനും കോച്ചിനും എതിരെ രൂക്ഷ വിമർശമാണ് ഉയരുന്നത്. അതെ സമയം കേരളത്തിന്റെ ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സി ഇന്നലെ ലീഗിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.
-Advertisement-