
കേരള ബ്ലാസ്റ്റേഴ്‌സിനോട് നന്ദി പറഞ്ഞ് മുൻ പരിശീലകൻ ഡേവിഡ് ജെയിംസ്. ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനമാണ് ജയിംസിന്റെ പണി തെറിപ്പിച്ചത്. താൻ ഈ അവസരം നന്ദി പറയാൻ വേണ്ടി ഉപയോഗിക്കുകയാണ് എന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. ടീം മാനേജ്മെന്റും തനിക്ക് കീഴിൽ കളിച്ച താരങ്ങളും തന്റെ സഹ പ്രവർത്തകർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനോടൊപ്പം ഇത്രയും കാലം കൂടെ നിന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരോടും ഡേവിഡ് ജെയിംസ് നന്ദി പറഞ്ഞിട്ടുണ്ട്. ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് 9 പോയന്റ് മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങൾ അവസാനിച്ചിരിക്കുകയാണ്.
-Advertisement-