കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹലിനെ പ്രശംസിച്ച് സൂപ്പർ താരം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം സഹലിനെ പ്രശംസിച്ച് സൂപ്പർ താരം വെസ് ബ്രൗൺ. മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ വെസ് ബ്രൗൺ ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് ചോദ്യമുയർന്നപ്പോളാണ് സഹലിനെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചത്. കഠിനാദ്വാനിയായ താരമാണ് സഹൽ എന്നും അദ്ദേഹത്തിന് ഏറെ മുന്നോട്ട് പോവാൻ കഴിയുമെന്നും വെസ് ബ്രൗൺ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനിയും ഏറെ മാറ്റങ്ങൾ വരാറുണ്ടെന്ന് പറഞ്ഞ വെസ് ബ്രൗൺ സ്‌കൂൾ കുട്ടികളെ ഫുട്ബാളിനോട് കൂടുതൽ അടുപ്പിക്കണമെന്നും പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമി പ്രോഡക്റ്റായ വെസ് ബ്രൗൺ 2017 -18 സീസണിലാണ് ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 14 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അദ്ദേഹം ഒരു ഗോളുമടിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here