
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ ക്ലബ്ബ് വിടുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും ലോയലായ താരങ്ങളിൽ ഒരാളാണ് ജിങ്കൻ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള ജിങ്കൻ പോകുന്നത് ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടിയാകും.
പ്രതിരോധ താരമെന്നതിലുപരി ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ട വീര്യമാവഹിച്ചിരിക്കുന്നത് ജിങ്കനിലാണ്. കൊല്‍ക്കത്തന്‍ ടീമായ എടികെ ജിങ്കനെ സ്വന്തമാക്കാൻ എത്തുന്നത്. ഡേവിഡ് ജെയിംസിനെ പുറത്താക്കിയതോടെ പരിശീലകനില്ലാത്ത ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വിട്ടു തുലയ്ക്കാനാണ് പരിപാടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
-Advertisement-