
കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു താരം കൂടി ക്ലബ്ബ് വിട്ടു. ഗോൾ കീപ്പർ നവീൻ കുമാർ ബ്ലാസ്റ്റേഴ്സ് വിട്ടു. എഫ്സി ഗോവയിലേക്കാണ് താരം പോകുന്നത്. നവീൻ കുമാറിന്റെ മുൻ ക്ലബ് തന്നെയാണ് എഫ്സി ഗോവ. 2018 ലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എത്തിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ 2017-18 സീസണിൽ നവീൻ ഗോവയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തിച്ചത്. അഞ്ചു മത്സരങ്ങളിൽ ഒൻപത് ഗോളുകൾ പിറന്നു. ബ്ലാസ്റ്റേഴ്സിലേക്ക് U-17 ഇന്ത്യൻ താരം ധീരജ് വന്നതിനു ശേഷം നവീനിന്റെ അവസരം കുറഞ്ഞിരുന്നു.
-Advertisement-