
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗതികേട്. കൊച്ചിയിൽ മഞ്ഞപ്പട ജയിച്ചിട്ട് ഒരു വർഷം. ഒരു വർഷം മുമ്പ് 2018 ജനുവരി 27നാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തങ്ങളുടെ ഹോം ഗ്രൌണ്ടിൽ വെച്ച് ഒരു മത്സരം വിജയിച്ചത്. അന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡെൽഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം വിജയം.
അന്നത്തെ പോലെ ഗാലറി നിറഞ്ഞ് കവിയുന്ന ആരാധകക്കൂട്ടം ഇപ്പോളില്ല. വെറും നാലായിരം പേരാണ് കഴിഞ്ഞയാഴ്ച കളികാണാൻ വന്നത്. എങ്കിലും വിജയം മാത്രം അകന്നു നിന്നു. അവസാന ഒമ്പത് ഹോം മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടില്ല. ഈ സീസണിൽ കളിച്ച ഏഴു ഹോം മത്സരങ്ങളിൽ മൂന്നിൽ തോൽവിയും ബാക്കി സമനിലയുമാണ്. ഇനി ബ്ലാസ്റ്റേഴ്‌സിൽ നിന്നും ആരാധകർ ആഗ്രഹിക്കുന്നത് ഒരു തിരിച്ച് വരവാണ്.
-Advertisement-