
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയെ കീഴടക്കി ആരാധകരുടെ മനസ്സിൽ ഇടം നേടിയ യുവതാരമാണ് സഹല്‍ അബ്ദുള്‍ സമദ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ ബ്ലാസ്റ്റേഴ്‌സിന്റെ മെസ്യുട്ട് ഓസിൽ എന്നാണ് യുവതാരത്തെ വിശേഷിപ്പിക്കുന്നത്.
ജർമ്മനിക്ക് ഓസിൽ എത്രത്തോളം വേണ്ടപ്പെട്ടവനായിരുന്നോ അതിലേറെ ആവശ്യമാണ് ബ്ലാസ്റ്റേഴ്‌സിന് സഹലിനെ. ആരാധകർ തന്നെ അങ്ങനെ വിളിക്കുന്നത് വലിയൊരു അംഗീകാരമായി കരുതുന്നുവെന്ന് പ്രമുഖ സ്പോർട്സ് മാഗസിന് നൽകിയ അഭിമുഖത്തിൽ സഹൽ പറഞ്ഞു.
-Advertisement-