
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നം പാഴാകുമോ എന്ന ചോദ്യമാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകൻെറയും മനസ്സിൽ ഉണ്ടാവുക. വിജയമാണ് ലക്ഷ്യമിട്ടതെങ്കിലും ചെന്നൈയിൽ നേടിയ ഒരു പോയന്റ് വിലയേറിയതാണ്. ഇപ്പോൾ ഒൻപത് മത്സരങ്ങളിൽ നിന്നും എട്ടു പോയന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഇനി ബാക്കി ഉള്ള ഒൻപത് മത്സരങ്ങളും ജയിച്ചാൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാനാവുക.
അഥവാ ഒൻപതും ജയിച്ചില്ലെങ്കിൽ മറ്റു ടീമുകളുടെ മത്സര ഫലം അനുസരിച്ച് ബ്ലാസ്റ്റേഴ്സിന്റെ വിധിയും നിർണയിക്കപ്പെടും. നിലവില്‍ നാലാംസ്ഥാനത്തുള്ള ടീമായ ജെംഷഡ്പൂരിന്റെ പെർഫോമൻസ് അനുസരിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഭാവി നിർണയിക്കപ്പെടും. ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ബെംഗളൂരുവും ഗോവയും നോര്‍ത്ത്ഈസ്റ്റും പ്ലേഓഫ് ഉറപ്പിക്കുന്ന തരത്തിലാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ ശേഷിക്കുന്ന ഒരു സ്ഥാനമാകും ഈ ടീമുകളുടെ എല്ലാം ലക്ഷ്യം.