
കേരള ബ്ലാസ്റ്റേഴ്‌സിന് സമനില നേടാൻ സാധിച്ചില്ലെന്ന് വിവാദ ട്വീറ്റുമായി കേരള ബ്ലാസ്റ്റേഴ്‌സ്. പൂനെയോട് ഏകപക്ഷീയമായ പരാജയമേറ്റുവാങ്ങിയതിനു ശേഷമാണ് സമനില പിടിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല എന്ന ട്വീറ്റുമായി ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ഹാൻഡിൽ ട്വീറ്റിയത്. സമനിലയ്ക്ക് വേണ്ടിയാണോ അതോ ജയിക്കാൻ വേണ്ടിയാണോ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത് എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
ട്വീറ്റിന് റീപ്ളേയായി പൊങ്കാലയുമായി ആരാധകർക്ക് ബ്ലാസ്റ്റേഴ്സിനെതിരെ തിരിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പരിഗണിക്കാത്ത നടപടിക്ക് സ്റ്റേഡിയത്തിൽ കയറാതെ തിരിച്ച് പണി ആരാധകരും കൊടുക്കുന്നുണ്ട്. ജയിക്കുമെന്ന് ടീമിന് പോലും ഉറപ്പില്ലാത്ത മത്സരമെന്തിന് സ്റ്റേഡിയത്തിൽ പോയി കാണണം എന്നാണ് ആരാധകരുടെ ചോദ്യം. സമനിലേക്ക് കളിക്കുന്ന ടീം പരാജയപ്പെട്ടില്ലെങ്കിലേ അദ്‌ഭുതമുള്ളു എന്നും ആരാധകർ കുറിച്ചു.