
ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലന സ്ഥാനം തെറിച്ചതോടെ പകരക്കാരൻ ആര് എന്നതാണ് ഇപ്പോൾ ആരാധകരിൽ നിന്ന് ഉയരുന്ന ശബ്ദം. പല പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അതിൽ മുമ്പിൽ നിൽക്കുന്ന പേരുകളിൽ ഒന്നാണ് ഹാവിയർ കല്ലേജ. മുൻ വില്ലാറയൽ പരിശീലകൻ ആണ് ഇദ്ദേഹം. 2012 മുതൽ 2018 വരെ അദ്ദേഹം വില്ലാറയൽ ക്ലബ്ബിന് വേണ്ടി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഒരു കളിക്കാരൻ എന്ന നിലയിൽ യൂറോപ്പിലെ പേര് കേട്ട പല ക്ലബ്ബിനും കളിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ്, വില്ലാറയൽ, ഒസാസുന, മലാഗ എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ അദ്ദേഹം സ്പാനിഷ് U16 ടീമിലും കളിച്ചിരുന്നു. 366 മത്സരങ്ങളിൽ നിന്നായി 43 ഗോളുകളും നേടിയിട്ടുണ്ട്.
-Advertisement-