കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഡേവിഡ് ജെയിംസ് മുൻപേ പുറത്ത് പോവണമായിരുന്നു – ഐ.എം വിജയൻ

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഡേവിഡ് ജെയിംസ് മുൻപേ പുറത്ത് പോവണമായിരുന്നുവെന്നു ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ. ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു എന്ന വാർത്ത പുറത്ത് വന്നതിനെ തുടർന്നാണ് ഐ എം വിജയൻ ഈ പരാമർശം നടത്തിയത്. ഡേവിഡ് ജെയിംസ് മികച്ച ഗോൾ കീപ്പറാണ് എന്നാൽ പരിശീലകൻ എന്ന നിലയ്ക്ക് ഡേവിഡ് ജെയിംസ് പരാജയമാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ സ്ഥിതി തന്നെയാണ് അതിനു ഉത്തമ ഉദാഹരണം. 2018 ജനുവരിയിലാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആയാത്. പിന്നീടിങ്ങോട്ട് മഞ്ഞപ്പടയുടെ ആരാധകർ മറക്കാത്ത ചരിത്രം. നാലാം സീസണിൽ വിഷമഘട്ടത്തിൽ ടീമിനെ കൈപിടിച്ച് ഉയർത്താനായിരുന്നു ജെയിംസ് വന്നത്. ഒരു വർഷം തികയും മുൻപേ അദ്ദേഹം പടിയിറങ്ങുകയും ചെയ്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here