കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയെ മഞ്ഞപ്പട നിലപാടിൽ വെള്ളം ചേർത്തുവോ ?

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയെ മഞ്ഞപ്പട നിലപാടിൽ വെള്ളം ചേർത്തു എന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങൾ കണ്ടു വിഷമിച്ചിരിക്കുന്ന ഈ അവസരത്തിൽ മഞ്ഞപ്പട ആരാധകർക്കിടയിൽ ഒരു വോട്ടിംഗ് നടത്തുകയുണ്ടായി. അടുത്ത ഹോം മാച്ചിൽ നമ്മൾ കളി കാണാൻ പോകണമോ വേണ്ടയോ എന്നതായിരുന്നു ചോദ്യം. 84 % ആരാധകരും വേണ്ട എന്ന് രക്ഷപ്പെടുത്തി.

ഈ പോളനുസരിച്ച് മഞ്ഞപ്പട സ്റ്റേഡിയത്തെ പൂർണമായും ബഹിഷ്ക്കരിക്കണമായിരുന്നു. എന്നാൽ പോൾ നടത്തിയതിൽ കൂടുതൽ പേരും കളി കാണാൻ പോകണ്ട എന്ന് പറഞ്ഞ സാഹചര്യത്തിൽ മഞ്ഞപ്പടയുടെ ഒരു ആക്ടിവിറ്റിയും ഗാലറിയിൽ ഉണ്ടാകില്ല. മഞ്ഞപ്പടയുടെ സ്റ്റാൻഡിൽ ടൈ ചെയ്തിരിക്കുന്ന ബാനറുകൾ തിരിച്ചിടും, പ്ലെയേഴ്സിനെ മാനസികമായി തളർത്തണ്ട എന്ന ഉദ്ദേശത്തോട് കൂടെയാണ് മുന്നോട്ട് പോകുന്നത് എന്നും മഞ്ഞപ്പട വ്യക്തമാക്കിയിരുന്നു.

ഇതാണ് സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമര്ശനം ഏറ്റു വാങ്ങുന്നത്. ഗുരുതരമായ ആരോപണങ്ങളും മഞ്ഞപ്പടയ്ക്കെതിരെ ചില ആരാധകർ ആരോപിക്കുന്നുണ്ട്. അതെ സമയം 12th പ്ലയെർ അടക്കമുള്ള ആരാധക കൂട്ടായ്മകൾ മാച്ച് ബഹിഷ്കരിക്കുകയും സ്റ്റേഡിയം എംപ്റ്റി ചാലഞ്ചുമായി മുന്നോട്ട് പോവുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here