
അണ്ടർ 18 ഐലീഗ് കേരളത്തിലെ മത്സരങ്ങളുടെ ഫിക്സ്ചർ വന്നു. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം എഫ്‌സി മുതലായ പ്രമുഖ ടീമുകൾ ഇറങ്ങും. അഞ്ചു ടീമുകളാണ് ഇത്തവണ അണ്ടർ 18 ഐലീഗിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത്. അഞ്ചു ടീമുകളും റെസ്റ്റോഫ് ഓ ഇന്ത്യ ഗ്രൂപ്പ് എ എന്ന ഗ്രൂപ്പിലാണ് ഉള്ളത്.
കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള എഫ് സി, സായ് തിരുവനന്തപുരം, എം എസ് പി മലപ്പുറം, എഫ് സി കേരള എന്നി ടീമുകളാണ് കേരളത്തിന് വേണ്ടി ടൂർണമെന്റിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ സീസണിൽ മലയാളികളുടെ അഭിമാനം ബ്ലാസ്റ്റേഴ് ആയിരുന്നു റണ്ണേഴ്‌സ് അപ്പ്.
-Advertisement-