കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ സികെ വിനീത് ?

മഞ്ഞപ്പടയുടെ സൂപ്പർ താരം സികെ വിനീത് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന വാർത്ത പുറത്ത് വിട്ടു ദേശീയ ദിനപത്രമായ ഹിന്ദു. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവുമധികം ഗോളടിച്ച താരം ഒരു വിഭാഗം ആരാധകരുടെ അധിക്ഷേപമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും വാർത്തയിലുണ്ട്. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷമാണ് വിനീതിനെതിരെ സൈബർ ആക്രമണങ്ങൾ തുടങ്ങിയതെന്ന് പറയുന്നുണ്ട് വാർത്തയിൽ.

എന്നാൽ സികെയുടെ ഇഷ്ട ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് വാർത്തയിൽ പറഞ്ഞിരിക്കുന്നത് പത്രത്തിന്റെ ആധികാര്യതയെ ചോദ്യം ചെയ്യുന്നുണ്ട്. കടുത്ത ലിവർപൂൾ ആരാധകനാണ് വിനീത് എന്നത് ആരാധകർക്കും ഹേറ്റേഴ്‌സിനും അറിയുന്ന കാര്യമാണ്. സികെയുടെ പ്രതികരണത്തിനായി കാതോർക്കുകയാണ് കായിക കേരളം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here