
കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പ് ക്വാർട്ടറിൽ പുറത്ത്. U 17 വിഭാഗത്തിൽ ഇന്ന് അഫ്ഗാനിസ്താനെ നേരിട്ട മഞ്ഞപ്പട എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. നിലമ്പൂർ പീവീസ് പബ്ലിക്ക് സ്കൂളിനെ പ്രതിനിധീകരിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പ് കളിച്ചത്.
കരുത്തരായ അഫ്ഗാനെതിരെയും പൊരുതി നിന്ന ശേഷമാണ് പീവീസിന്റെ കുട്ടികൾ പരാജയപ്പെട്ടത്. മികച്ച പ്രകടനമാണ് കേരളത്തിന്റെ കുട്ടികൾ കാഴ്ച വെച്ചത്.
നേരത്തെ എൻ സി സി മണിപ്പൂർ ടീമിനെ തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഉറപ്പിച്ചത്. രണ്ടാം മത്സരത്തിൽ എയർഫോഴ്സ് ടീമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
-Advertisement-