കേരള ബ്ലാസ്‌റ്റേഴ്‌സിനെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തേക്കും

മഞ്ഞക്കടലായിരുന്ന കൊച്ചിയിപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. മോശം പ്രകടനം കാരണം ആരാധകർ മത്സരം ബഹിഷ്കരിച്ചപ്പോൾ എത്തിയത് വെറും എട്ടായിരം പേര് മാത്രമാണ്. ആദ്യം കോച്ചിനെ മാറ്റി പിന്നാലെ പല താരങ്ങളും ക്ലബ് വിടുമെന്ന് അറിയിച്ചു. അതിനും പിന്നാലെയാണ് പ്രസാദ് ഗ്രൂപ്പ് ഓഹരികൾ വിൽക്കുന്നു എന്ന വാർത്ത വരുന്നത്. എങ്കിലും ആരാധകർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. മലയാളികളുടെ സ്വന്തം ലുലു ഗ്രൂപ്പാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കുന്നത്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ വ്യവസായികളിൽ ഒരാളാണ് എം.എ യൂസഫലി. യൂസഫലിയുടെ വരവോടെ അടുത്ത സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഉണർവ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചിൽ വി.വി.ഐ.പി ഗാലറിയിൽ നിമംഗഢ പ്രസാദിനും മോഹലാലിനുമൊപ്പം തൊട്ടടുത്ത സീറ്റിലിരുന്ന്മഞ്ഞപ്പടയുടെ കളി ആസ്വദിക്കുന്ന യൂസഫലിയുടെ മരുമകനും ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ചെയർമാനും വ്യവസായ പ്രമുഖനുമായ അദീപ് ലുലുവിന്റെ ചിത്രങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here