കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് സൗഹൃദ മത്സരത്തിൽ സമനില

കേരളം പ്രീമിയർ ലീഗിന്റെ മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ്സിന് സമനില. കരുത്തരായ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെ ആർ .എഫ്. സി കൊച്ചിയാണ് സമനിലയിൽ തളച്ചത്. നാലു ഗോളുകൾ പിറന്ന മത്സരം 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിനായി അനന്ദു മുരളി ആണ് ഗോളുമായി തിളങ്ങിയത്. ആർ എഫ് സി കൊച്ചിക്കു വേണ്ടി വിദേശ താരമായ ഇസ്മായിലും ബിബിൻ അജയനും ഒരോ ഗോൾ വീതം നേടി. ഇത്തവണത്തെ കേരള പ്രീമിയർ ലീഗിനായി വമ്പൻ ഒരുക്കങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

കൊച്ചിയുടെ സ്വന്തം അർ എഫ് സി കൊച്ചി ഇത്തവണ കേരള പ്രീമിയർ ലീഗിന്റെ ഭാഗമാകും. ആദ്യമായാണ് ആർ എഫ് സി കൊച്ചി കെ പി എലിന്റെ ഭാഗമാകുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here