കൊച്ചിയിൽ ആവേശമായി ലാലേട്ടൻ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാൻ എത്തിയത് പട്ടാളവേഷത്തിൽ

ഐഎസ്എല്‍ അഞ്ചാം സീസണിലെ രണ്ടാം അങ്കത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ഗ്യാലറിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാലും. ഇത്തവണ മോഹന്‍ലാല്‍ എത്തിയത് സൈനിക വേഷത്തിലായിരുന്നു. ആരാധകർക്ക് മത്സരത്തിന് മുൻപ് അഭിവാദ്യമർപ്പിച്ചാണ് താരം ഗാലറിയിലേക്ക് പോയത്.

ബ്ലാസ്റ്റേഴ്‌സ് ഡൽഹി ഡൈനാമോസ് പോരാട്ടത്തിന് മുന്നോടിയായി ടീം പ്രളയത്തില്‍ കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ സൈനികരെ ആദരിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് ടെറിറ്റോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായ മോഹൻലാൽ ഔദ്യോഗിക വേഷത്തിലെത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here