
ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രതിഫല കണക്ക് പുറത്ത് വന്നപ്പോളാണ്
കേരള ബ്ലാസ്റ്റേഴ്സിലെ കോടീശ്വരന്മാർ ആരൊക്കെയാണെന്നറിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് 14.1 കോടി രൂപയാണ് കളിക്കാരുടെ ശമ്പളയിനത്തിൽ ചിലവാക്കുന്നത്. മലയാളി സൂപ്പർ താരം സി.കെ. വിനീതാണ് മഞ്ഞപ്പടയിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. രണ്ടുകോടി രൂപയാണ് വിനീതിന്റെ വാര്‍ഷിക ശമ്പളം.
രണ്ടാംസ്ഥാനത്തുള്ളത് ഒന്നല്ല നാല് സൂപ്പർ താരങ്ങളാണ്. ബ്ലാസ്റ്റേഴ്സിന്റെ നായകൻ സന്ദേശ് ജിംഗന്, അനസ് എടത്തൊടിക, സ്റ്റോജനോവിക്, മറ്റേജ് പോപ്റ്റാനിക്. ഓരോ കോടി രൂപവീതമാണ് ഈ താരങ്ങളുടെ പ്രതിഫലം. യുവ താരങ്ങൾക്കും മികച്ച പ്രതിഫലമാണ് കേരള ബ്ലാസ്റ്റേഴ്സ് നൽകുന്നത്.
-Advertisement-