
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ പോരാട്ടം. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോളടിച്ചില്ല. ചുവപ്പ് കണ്ടു നോർത്ത് ഈസ്റ്റ് പത്ത് പേരായി ചുരുങ്ങി. സ്റ്റഹോനോവിചിനെ വീഴ്ത്തിയതിന് ഗുർവീന്ദർ സിംഗ് ചുവപ്പ് കണ്ടു കളം വിട്ടു.
എന്നാൽ നോർത്ത് ഈസ്റ്റ് പത്ത് പേരായി ചുരുങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാൻ സാധിച്ചില്ല. ഇനി സ്റ്റിയറിങ് വീൽ ബ്ലാസ്റ്റേഴ്സിന്റെ കയ്യിലാണ്. ഗോളടിക്കുക മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ചെയ്യാവുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത മഞ്ഞപ്പടയ്ക്ക് കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ ഒരു ജയം അനിവാര്യമാണ്.
-Advertisement-