
തുടർച്ചയായ പരാജയങ്ങൾ ഏറ്റു വാങ്ങി ഇന്ത്യൻ സൂപ്പർ ലീഗിൽ കിതയ്ക്കുകയാണ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. ഗോവക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. നേരത്തെ ബെംഗളുരുവിനോടും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. അന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
അടുത്ത അഞ്ചുമത്സരങ്ങളോടെ ബ്ലാസ്റ്റേഴ്സിനെ തിരിച്ചു കൊണ്ടുവരാൻ സാധിച്ചില്ലെങ്കില്‍ ഡേവിഡ് ജയിംസിന്റെ സ്ഥാനം തെറിക്കുമെന്നുറപ്പാണ്. ടീമിനകത്ത് തന്നെ ജെയിംസിന്റെ രീതികളോട് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് യോജിപ്പില്ല. മികച്ച കളി പുറത്തെടുക്കുന്ന താരങ്ങളെ പുറത്തിരുത്തുകയും ഫോം നഷ്ടപ്പെട്ടവരെ സ്ഥിരമായി കളിപ്പിക്കുകയും ചെയ്യുന്നതാണ് താരങ്ങളെ കലിപ്പിലാക്കിയത്.
റെനെ മുളൻസ്റ്റീൻ പാതയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഡേവിഡ് ജെയിംസ്. ബ്ലാസ്റ്റേഴ്സിലെ പരിശീലകൻ സ്ഥാനം തെറിക്കുമെന്ന കാര്യമുറപ്പാണ്. കളിക്കളത്തിൽ റെനെ കാലഘട്ടത്തേക്കളിലും മികച്ച പ്രകടനമാണ് ജയിംസിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് എങ്കിലും ടീമിനത് ഗുണമൊന്നും ചെയ്യുന്നില്ലെന്നത് യാഥാർഥ്യം.