
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനായ ഡേവിഡ് ജെയിംസിന് നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട. ഇതുവരെ ചെയ്ത ഉപകാരങ്ങൾക്കെല്ലാം നന്ദിയറിച്ച മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിലേക്ക് മികച്ച താരങ്ങളെ എത്തിച്ചതിനും ഡേവിഡ് ജെയിംസിനോട് നന്ദി പറഞ്ഞു.
2018 ജനുവരിയിലാണ് റെനെ മ്യുള്ളെസ്റ്റെയിൻ പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തെതുന്നത്. ഒരു വർഷം തികയുന്നതിനു മുൻപേ മോശം പ്രകടനം കാരണം ജെയിംസിന് കേരളം വിടേണ്ടിയും വന്നു.
-Advertisement-