
തറവാട്ടിൽ കിതയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ. ഇരട്ട ഗോളുകളുമായി കോറോ ആണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ഭേദിച്ചത്. ഒരുപാട് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിയത് എങ്കിലും അതൊന്നും ഇതുവരെ ഗുണം ചെയ്തിട്ടില്ല.
എഫ് സി ഗോവയുടെ പ്രതിരോധത്തെ ഇതുവരെ പരീക്ഷിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. കളിയുടെ 11ആം മിനുട്ടിൽ തന്നെ എഫ് സി ഗോവ ലീഡ് എടുത്തിരുന്നു. ഗോവയുടെ സൂപ്പർ താരം കോറോ തന്നെ ആയിരുന്നു ഗോളുമായി എത്തിയത്. അഹ്മദ് ജാഹോ കൊടുത്ത ക്രോസ് ഹെഡ് ചെയ്ത് കോറോ ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് മത്സരം പിരിയുന്നതിനു മുൻപേ ബോക്സിന് പുറത്തു നിന്നുള്ള സ്ട്രൈക്കിലാണ് കോറോ രണ്ടാം ഗോൾ നേടിയത്.
-Advertisement-