
ഇന്നലെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയമേറ്റുവാങ്ങിയത് മോശം പ്രകടനം കാരണമെന്ന് തുറന്നു പറഞ്ഞ് സികെ വിനീത്. ബോൾ പൊസഷൻ കൈമോശം വന്ന ബ്ലാസ്റ്റേഴ്‌സിന് ഗോവയെ പിടിച്ച് കെട്ടാനായില്ലെന്നും സികെ വിനീത് പറഞ്ഞു. തടയാമായിരുന്ന 2ഗോളുകൾ വെറുതെ വഴങ്ങിയതുമാണ് പരാജയത്തിന് കാരണമായത് എന്ന് സി കെ വിനീത് കൂട്ടിച്ചേർത്തു.
തന്റെ പ്രകടനത്തെയും നിശിതമായി സികെ വിനീത് വിമർശിച്ചു. ഒരു ഒന്നൊന്നര അവസരം ഇന്നലെ വിനീത് നഷ്ടമാക്കിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് അറിയില്ല സമീപ കാലത്തായി തന്റെ ഒരു ഷോട്ടും ഗോൾ ആകുന്നില്ല എന്നും വിനീത് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചു വരുമെന്നാണ് സൂപ്പർ സ്ട്രൈക്കെർ പറയുന്നത്.
-Advertisement-