ബ്ലാസ്റ്റേഴ്‌സിന്റെ അനസിനെ സ്വന്തമാക്കാൻ രണ്ടു ടീമുകൾ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അനസിനെ സ്വന്തമാക്കാൻ രണ്ടു ടീമുകൾ. മലയാളികളുടെ സ്വന്തം അനസ് പുറത്ത് പോകുന്നത് മഞ്ഞപ്പടയ്ക്ക് ചിന്തിക്കാൻ പോലുമാകുന്ന കാര്യമല്ല. എന്നാൽ ക്ലബ് താരത്തെ വിൽക്കാൻ പോവുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് പൂനെ സിറ്റിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും രംഗത്തെത്തിയത്.

സ്വന്തം നാട്ടില്‍ കളിക്കുന്നതിനും
ബ്ലാസ്റ്റേഴ്‌സിൽ നില്ക്കാനുമായിട്ടാണ് അനസ് വലിയ ഓഫറുകള്‍ നഷ്ടപ്പെടുത്തി ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നത്. എന്നാൽ താരത്തിന് പ്രകടനത്തിന് അനുസരിച്ചുള്ള അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ കിട്ടിയിട്ടില്ല. എങ്കിലും ഇന്ത്യൻ നിരയിലെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് അനസ് എടത്തൊടിക അറിയപ്പെടുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here